December 11, 2013

നമുക്കും സിനിമ എടുക്കാം-പുസ്തക പരിചയം

          സിനിമ വിഷയമാക്കി ഒട്ടനവധി പുസ്തകങ്ങള്‍ മലയാളത്തില്‍ പിറവിയെടുത്തിട്ടുണ്ട്. എന്നാല്‍ സാഹിത്യകാരനും അദ്ധ്യാപകനുമായ പി.കെ ഭരതന്‍ എഴുതിയ "നമുക്കും സിനിമയെടുക്കാം എന്ന പുസ്തകം അവയില്‍ നിന്നെല്ലാം വ്യത്യസ്തമാവുന്നത് അതിന്റെ ലാളിത്യം കൊണ്ടും ഒരല്‍പ്പം പോലും മടുപ്പുളവാക്കാത്ത രചനാരീതികൊണ്ടുമാണ്. 110 രൂപയാണ് ഗ്രീന്‍ ബുക്സ് പ്രസാധനം ചെയ്ത ഈ പുസ്തകത്തിന്റെ വില.

       ഒരു വിദ്യാലയത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിന്റെ കഥയിലൂടെ അത്യന്തം രസകരമായാണ് ചെറുതും വലുതുമായ സിനിമാക്കാര്യങ്ങളത്രയും ഗ്രന്ഥകര്‍ത്താവ് വിവരിച്ചു തരുന്നത്. വിദ്യാര്‍ത്ഥികളെ മാത്രമുള്‍പ്പെടുത്തി ഒരു സിനിമയെടുക്കാം
എന്ന ആശയം യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുമ്പോള്‍ നമ്മളും അറിയാതെ ആ സിനിമയുടെ ഭാഗമായി മാറുന്നു. പ്രകാശ് ബാബു എന്ന സിനിമാപ്രേമിയായ അദ്ധ്യാപകനാണ്‌ ഈ പുസ്തകത്തിലെ പ്രധാന  കഥാപാത്രങ്ങളിലൊന്ന്. ഒരു പക്ഷേ ഒരദ്ധ്യാപകന്‍ കൂടിയായ ഗ്രന്ഥകര്‍ത്താവിന്റെ
ജീവിതാനുഭവങ്ങള്‍ കൂടിയായിരുന്നിരിക്കണം പ്രകാശ് ബാബു എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്ക് നിദാനമായിത്തീര്‍ന്നത്. അജിത്ത് എന്ന വിദ്യാര്‍ത്ഥിയിലൂടെയാണ് കഥ വികാസം പ്രാപിക്കുന്നത്. മറ്റു കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും  കുട്ടികളും അദ്ധ്യാപകരും തന്നെയാണ്.  ഹിറ്റ്‌ലര്‍ മാഷിനേപ്പോലെയുള്ള കഥാപാത്രങ്ങള്‍ സിനിമാചിന്തകള്‍ക്കിടയില്‍  ചിരിക്കും വക നല്‍കുന്നു.

    ഇറാനിയന്‍ സംവിധായകനായ മജീദ്‌ മജീദി, ലൂയി ബുനുവല്‍, ഗോദാര്‍ദ്ദ്, സത്യജിത്‌ റേ തുടങ്ങിയ ലോകപ്രശസ്ത സംവിധായകര്‍ മുതല്‍ മലയാളത്തിന്റെ സ്വന്തം ജെ.സി ഡാനിയേലും അടൂര്‍ ഗോപാലകൃഷ്ണനും വരെയുള്ള ഒരുപാട് സംവിധായകരെക്കുറിച്ചും ചില്‍ഡ്രന്‍  ഓഫ് ഹെവന്‍, വേര്‍ ഈസ്‌ മൈ ഫ്രണ്ട്സ് ഹോം, സ്റ്റാര്‍വാര്‍സ്, ടൈറ്റാനിക്ക്, ജുറാസിക്ക് പാര്‍ക്ക്, വിഗതകുമാരന്‍  തുടങ്ങി ഒട്ടനവധി സിനിമകളെക്കുറിച്ചും ഈ പുസ്തകം നമുക്ക് പറഞ്ഞു തരുന്നു.

     സിനിമാ ചിത്രീകരണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ചുള്ള വിശദമായ പരിചയപ്പെടുത്തല്‍ തന്നെയാണ് ഈ പുസ്തകത്തിന്റെ പ്രധാന ആകര്‍ഷണം. കഥയുടെ ആലോചന മുതല്‍ റിലീസിംഗ് വരെയുള്ള ഓരോ ഘട്ടങ്ങളെക്കുറിച്ചും വളരെ വിശദമായിത്തന്നെ പ്രതിപാദിക്കുന്നു. തിരക്കഥാ രചന, അഭിനേതാക്കളെ  കണ്ടെത്തല്‍, മേക്കപ്പ്, ഛായാഗ്രഹണം, നിര്‍മ്മാണം, സംവിധാനം, ഡബ്ബിംഗ്, എഡിറ്റിംഗ് തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സിനിമാസംബന്ധിയായ  ഉപകരണങ്ങളെക്കുറിച്ചും, വിവിധതരം ഷോട്ടുകളെക്കുറിച്ചുള്ള വിവരണവും ഏറെ ഉപയോഗപ്രദമാണ്. സിനിമ ബുദ്ധിജീവികളുടെയോ, ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകളുടെയോ മാത്രം കുത്തകയല്ലെന്നും സാധാരണക്കാരായ ആളുകള്‍ക്കും അതിനാവുമെന്നും ഈ പുസ്തകം പറയാതെ പറയുന്നു. സിനിമയെന്ന വളരെ ബൃഹത്തായ ഒരു വിഷയത്തെ വളരെ സരളമായി നമ്മുടെ മുന്നിലവതരിപ്പിച്ച ഗ്രന്ഥകര്‍ത്താവ് വലിയ അഭിനന്ദനം അര്‍ഹിക്കുന്നു. 

ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്ന സിനിമകള്‍:
       ചില്‍ഡ്രന്‍  ഓഫ് ഹെവന്‍, വേര്‍ ഈസ്‌ മൈ ഫ്രണ്ട്സ് ഹോം, സ്റ്റാര്‍വാര്‍സ്, ടൈറ്റാനിക്ക്, ജുറാസിക്ക് പാര്‍ക്ക്, വിഗതകുമാരന്‍, താരെ സമീന്‍ പര്‍, അണ്‍ഷീന്‍ അന്‍ഡാല, ദാറ്റ് ഒബ്സ്ക്യൂര്‍ ഓബ്ജക്റ്റ് ഓഫ് ഡിസയര്‍, പഥേര്‍ പാഞ്ചാലി, കാഞ്ചനസീത, എലിപ്പത്തായം, ന്യൂസ് പേപ്പര്‍ ബോയ്‌, മാര്‍ത്താണ്ഡവര്‍മ്മ, ബാലന്‍, ജ്ഞാനാംബിക, പ്രഹ്ലാദന്‍, നിര്‍മ്മല, വെള്ളിനക്ഷത്രം, നല്ല തങ്ക, നീലക്കുയില്‍, സ്നേഹസീമ, രാരിച്ചന്‍ എന്ന പൗരന്‍, ജീവിത നൗക, ഷോലേ.

പ്രതിപാദിക്കപ്പെടുന്ന സംവിധായകര്‍:
     മജീദ്‌ മജീദി, ലൂയി ബുനുവല്‍, ഗോദാര്‍ദ്ദ്, സത്യജിത്‌ റേ, ജെ.സി ഡാനിയേല്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ചാര്‍ളി ചാപ്ലിന്‍, അരവിന്ദന്‍, പി.രാമദാസ്, ജോണ്‍ എബ്രഹാം, ഭരതന്‍, പി.എന്‍ മേനോന്‍, പദ്മരാജന്‍, മോഹന്‍, പവിത്രന്‍, പി.എ ബക്കര്‍, ടി .വി. ചന്ദ്രന്‍, രാമു കാര്യാട്ട്, എം.ടി. വാസുദേവന്‍ നായര്‍, ആഡ്രെ ടര്‍ക്കോവ്സ്ക്കി.

പ്രതിപാദിക്കപ്പെടുന്ന പുസ്തകങ്ങള്‍:

അന്‍വരികളുടെ ഉടമയ്ക്ക് നന്ദിപൂര്‍വ്വം...

22 comments:

 1. ഹ.. ഹ.. ഈ അന്‍വര്‍ക്ക കാരണം ആര്‍ക്കും ജീവിക്കാന്‍ വയ്യാതായി എന്ന് പറഞ്ഞത് നേരാണല്ലെ.. ഇന്നലെ പി.എസ്.സി.ഓഫീസില്‍ ചെന്നപ്പോ ഈ മാസം ജോയിന്‍ ചെയ്ത ഒരാളെ വായനയിലേക്ക് കൈപിടിച്ച് കൊണ്ട് വരാന്‍ ശ്രമിക്കുന്നു.. :) :)

  പുസ്തക"പരിചയ"വും നന്നായി സന്ദീപ്‌.. പോയി സിനിമ പിടിക്കൂ.. അന്‍വര്‍ക്കായെ തന്നെ നിര്‍മ്മാതാവ് ആക്കാന്‍ മറക്കല്ലേ..

  ReplyDelete
  Replies
  1. സന്ദീപ്‌ അല്ല സംഗീത് ...ഡോക്ടര്‍മാര്‍ അക്ഷരത്തെറ്റ് വരുത്തൊല്ലാ .....

   Delete
  2. പേര് മാറിപ്പോയി.. സോറി സംഗീത്..

   ഡോക്ടര്‍മാര്‍ അക്ഷരത്തെറ്റ് വരുത്തിയാലും കണ്ടുപിടിക്കാന്‍ പാടാ അന്‍വര്‍ക്കാ.. :)

   Delete
  3. 'വായനയേയും പുസ്തകങ്ങളേയും സ്നേഹിക്കുന്ന ഒരു യുവതലമുറ' അതാണ്‌ അന്‍വറിക്കയുടെ സ്വപ്നം :-)

   സിനിമാസംവിധാനം എന്ന അത്യാഗ്രഹമൊന്നും എനിക്കില്ല. പക്ഷേ തിരക്കഥാകൃത്താവുക എന്ന വേറൊരത്യാഗ്രഹം മനസ്സിലുണ്ട് :-) പിന്നെ ഞാനും അന്‍വറിക്കയും കൂടി സിനിമ പിടിച്ചാല്‍ ചിലപ്പോള്‍ ദിവസവും ഞങ്ങള്‍ തന്നെ എല്ലാ തിയേറ്ററുകളിലും കയറി കാണേണ്ടി വരും :-)

   ഡോക്ടറെപ്പോലെ എന്നെ പലരും സന്ദീപ്‌ എന്ന് വിളിക്കാറുണ്ട്. തിരുത്തിയാലും ചിലര്‍ പിന്നെയും സന്ദീപ്‌ എന്നു തന്നെ വിളിക്കും... സംഗീത് എന്ന പേരിനെക്കാള്‍ ആളുകള്‍ക്കിഷ്ടം സന്ദീപ്‌ എന്ന പേരാണെന്ന് തോന്നുന്നു... :-)

   ഡോക്ടര്‍മാര്‍ ശരിക്ക് എഴുതിയാല്‍ തന്നെ അത് എന്താണെന്ന് കണ്ടു പിടിക്കാന്‍ പെടാപ്പാട് പെടണം. തെറ്റ് കൂടി വരുത്തിയാലത്തെ കാര്യം പിന്നെ പറയാനുണ്ടോ എന്നായിരിക്കും ചിലപ്പോള്‍ അന്‍വറിക്ക ഉദ്ദേശിച്ചത് ;-)

   Delete
 2. സമ്മാനം ഉചിതമായതില്‍ ഏറെ സന്തോഷം

  ReplyDelete
  Replies
  1. സമ്മാനം കിട്ടിയതില്‍ എനിക്കും സന്തോഷം :-)

   Delete
 3. നന്നായിരിക്കുന്നു.... :) എല്ലാവിധ ആശംസകളും...

  ReplyDelete
  Replies
  1. വളരെയധികം നന്ദി :-)

   Delete
 4. വായിപ്പിക്കും
  വായിപ്പിക്കും
  അന്‍വര്‍ എല്ലാരേം
  വായിപ്പിക്കും!!!!!!

  ReplyDelete
  Replies
  1. വായനയെ പ്രോത്സാഹിപ്പിക്കുന്ന അന്‍വറിക്കയും... എഴുത്തിനെ പ്രോത്സാഹിപ്പിക്കുന്ന അജിത്തേട്ടനും :-)

   Delete
 5. നല്ല അവലോകനം...അന്‍വര്‍ക്ക ആളൊരു പുലിയാണല്ലോ...!

  ReplyDelete
  Replies
  1. അതെ നിസാര്‍ ഭായ് :-)

   Delete
 6. കലക്കി ഡാ .. നന്നായി ഈ അവലോകനം .. വ്യത്യസ്ത ശൈലിയിലൂടെ കാര്യങ്ങൾ
  അവതരിപ്പിക്കപ്പെടുമ്പോൾ എല്ലായിടത്തും അത് സ്വീകാര്യമാകുക തന്നെ ചെയ്യും . ഈ
  പുസ്തകം അതിനൊരു ഉദാഹരണം ആണെന്ന് തോന്നുന്നു ..

  ReplyDelete
  Replies
  1. വളരെയധികം നന്ദി പ്രവീണേട്ടാ... :-)
   ശരിയാണ്...വളരെ സരളമായ രചനാശൈലിയാണ് അദ്ദേഹം അവലംബിച്ചിരിക്കുന്നത്...

   Delete
 7. ഈ പുസ്തകം വായിച്ചിട്ടില്ല. ചലച്ചിത്ര അക്കാദമി ഡയരക്ടര്‍ സാജന്‍ തെരുവപ്പുഴയുടെ "ഫിലിം ഡയറക്ഷന്‍ അടുത്ത് വായിച്ചിരുന്നു. വളരെ ആധികാരികവും സൂഷ്മവുമായ വിവരണം.വായന ലളിതമല്ല. സിനിമയെ വളരെ ഗൌരവകരമായി സമീപിക്കുന്നവര്‍ക്ക് മുതല്ക്കൂട്ടാവുന്ന പുസ്തകം. വായിച്ചു കഴിഞ്ഞാല്‍ സിനിമ എടുക്കേണ്ട എന്ന് തോന്നും. അതായത് കണ്ട ആപ്പ ഊപ്പയ്ക്കൊന്നും പറ്റിയതല്ല ഈ പണി എന്ന ലൈന്‍.

  ReplyDelete
  Replies
  1. അദ്ദേഹം ചലച്ചിത്ര സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ആണ്.

   Delete
  2. പുസ്തകം ഉണ്ടെങ്കില്‍ ആദ്യം നമ്മുടെ നാട്ടിലെ ചില സംവിധായകന്‍മാരെ പിടിച്ചിരുത്തി ആ പുസ്തകം വായിപ്പിക്കണം... അങ്ങനെയെങ്കിലും കുറേ ചവറു സിനിമകള്‍ ഇറങ്ങാതിരിക്കുമല്ലോ... ഏതെങ്കിലും ഒന്നോ രണ്ടോ സിനിമയില്‍ ഏതെങ്കിലും ഡയറക്ടറുടെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്‌താല്‍ പിന്നെ അവന്‍ സ്വതന്ത്ര സംവിധായകന്‍ ആയി... അവന്റെ വിവരമില്ലായ്മ മുഴുവന്‍ എടുത്തു പ്രയോഗിക്കുന്നതോ...പാവപ്പെട്ട പ്രേക്ഷകരുടെ നെഞ്ചത്തും... കുറച്ചു ദിവസം മുമ്പ് ഒരു സംവിധായകന്‍ അഭിമാനത്തോടെ പറയുന്നതു കേട്ടു 'ക്ലാസിക്ക് സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല' എന്ന്...ക്ലാസിക്ക് സിനിമകള്‍ കണ്ടതുകൊണ്ട് ഒരിക്കലും ഒരാള്‍ നല്ല സംവിധായകന്‍ ആയെന്നു വരില്ല...എങ്കിലും ഒരു സംവിധായകനു വേണ്ട സാമാന്യ ബോധം പോലുമില്ലാതെയാണ് പലരും ഈ രംഗത്തേക്ക് കടന്നു വരുന്നത്...കയ്യില്‍ പത്ത് പുത്തനുള്ള ഒരു നിര്‍മ്മാതാവിനെ കിട്ടിയാല്‍ മാസങ്ങള്‍ക്കുള്ളില്‍ സിനിമ റെഡി എന്നതാണ് അവസ്ഥ... :-)
   ഇങ്ങനെയൊരു പുസ്തകത്തെക്കുറിച്ച് കേട്ടിട്ടിലായിരുന്നു പരിചയപ്പെടുത്തിയതിന് വളരെയധികം നന്ദി... :-)

   Delete
 8. ഇഷ്ടമായി വായിക്കണം ...

  ReplyDelete
  Replies
  1. സന്തോഷം...വായിക്കൂ നല്ല പുസ്തകമാണ്....

   Delete
 9. സിനിമ എടുക്കണമെന്ന മോഹവുമായി ചെന്നു കയറിയത് സംഗീതിന്റെ ബ്ലോഗിൽ ,
  ചെന്നു കയറിയപ്പോഴേ പുസ്തകം വാങ്ങാൻ പറഞ്ഞൂ. പുസ്തകം വാങ്ങാൻ പറഞ്ഞ ഗുരുവിന്റെ ബ്ലോഗ്ഗിൽ ഒരുകമന്റ് വച്ചുകൊടുത്തു അല്ല പിന്നെ

  ReplyDelete
  Replies
  1. pinne pusthakam vaayana protsahippikkunna anwar ikkaykum aasamsakal

   Delete
  2. ഹഹഹ...അതെനിക്കിഷ്ടായി...വളരെ നന്ദി നിധീഷ് ഈ വരവിന്...വീണ്ടും വരുമല്ലോ... :-)

   Delete