തീസിസ് | Thesis



     ഓഡിയോ വിഷ്വൽ വയലൻസ് എന്ന വിഷയത്തിൽ തീസിസ് ചെയ്തുകൊണ്ടിരിക്കുന്ന ആഞ്ചലയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അവൾക്ക് പ്രധാനമായും അറിയേണ്ടത് സ്നഫ് സിനിമകളെക്കുറിച്ചാണ്. കൊലപാതകം പോലെയുള്ള അതിക്രൂരമായ രംഗങ്ങൾ നേരിട്ട് ചിത്രീകരിക്കുന്ന സിനിമകളാണ്  ഗണത്തിൽ പെടുന്നത്. അതിനായി അവൾ സമീപിക്കുന്നത് സഹപാഠിയായ ചീമയെ ആണ്. ഇത്തരത്തിൽ പെട്ട സിനിമകളുടെ വൻ ശേഖരമുള്ള അവൻ ഏകാന്തവാസം നയിക്കുന്ന ഒരാളാണ്.

     ഒരു നാൾ ആഞ്ചല തന്റെ പ്രൊഫസറെ കോളേജിനകത്തെ തിയേറ്ററിനുള്ളിൽ സിനിമ കണ്ടുകൊണ്ടിരിക്കേ മരിച്ച നിലയിൽ കാണുന്നു. ഉടൻ തന്നെ അവൾ പ്രൊഫസർ കണ്ടുകൊണ്ടിരുന്ന വീഡിയോ ടേപ്പെടുത്ത് അവിടെ നിന്നും പോവുകയും അത് ചീമയെ കാണിക്കുകയും ചെയ്യുന്നു. ഒരു വർഷം മുമ്പ് കോളേജിൽ നിന്നും കാണാതായ ഒരു പെണ്‍കുട്ടിയെ ക്രൂരമായി കൊലപാതകം ചെയ്യുന്ന രംഗങ്ങളായിരിക്കും ആ വീഡിയോയിൽ ഉണ്ടായിരിക്കുക.

     ആ കൃത്യത്തിന് പിന്നിൽ ആര് എന്ന ചോദ്യം അവളെ കുഴക്കുന്നതോടൊപ്പം തന്റെ ജീവൻ അപകടത്തിലാണെന്ന യാഥാർത്ഥ്യവും അവൾ തിരിച്ചറിയുന്നു. പിന്നീട് ചീമയുൾപ്പെടെയുള്ള  പലരിലേക്കും അവളുടെ സംശയത്തിന്റെ കണ്ണുകൾ നീളുന്നു. യഥാർത്ഥ കൊലപാതകിയെ പ്രേക്ഷകർക്ക് ഒരു തരത്തിലും അനുമാനിക്കാൻ കഴിയാത്ത വിധമാണ് കഥയുടെ പ്രയാണം. സംവിധാനം, തിരക്കഥാരചന, സംഗീതസംവിധാനം എന്നീ ജോലികൾ നിർവ്വഹിച്ചിരുന്നത് അലെജാണ്ട്രോ അമെനബാർ ആണ്.
  • രാജ്യം : സ്‌പെയിൻ 
  • ഭാഷ : സ്പാനിഷ് 
  • വിഭാഗം : ത്രില്ലർ 
  • വർഷം : 1996
  • സംവിധാനം : അലെജാണ്ട്രോ അമെനബാർ

Archive

കോൺടാക്റ്റ് ഫോം

അയക്കുക