പാരശ് പത്ഥര്‍ | Parash Pathar
അപുത്രയത്തിലെ അവസാന ചിത്രമായ ആപുര് സന്‍സാര്‍ പുറത്തിറങ്ങുന്നതിനു മുമ്പായി രണ്ട് ചിത്രങ്ങള്‍ റേ സംവിധാനം ചെയ്യുകയുണ്ടായി. അവയില്‍ ആദ്യത്തെതാണ് പാരശ് പത്ഥര്‍ എന്ന ചിത്രം. ബംഗാളിലാണ് കഥ നടക്കുന്നത്. പരേഷ് ചന്ദ്ര ദത്ത് എന്ന മധ്യവയസ്ക്കനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് . തുള്‍സി ചക്രബര്‍ത്തിയാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
കൊല്‍ക്കത്തയുടെ നഗരത്തിരക്ക് കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ക്യാമറ പരേഷ് ചന്ദ്ര ദത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. യാത്രാമദ്ധ്യേ മഴയില്‍ നിന്നും രക്ഷപ്പെടാനായി ഒരു ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് താഴെ അഭയം തേടുന്ന അയാള്‍ക്ക് അവിടെ നിന്നും ഒരു കല്ല് ലഭിക്കുന്നു. അയാള്‍ അതുമായി വീട്ടിലേക്ക് മടങ്ങുകയും അയല്‍വാസിയായ ഒരു കുട്ടിക്ക് അത് കളിക്കാനായി കൊടുക്കുകയും ചെയ്യുന്നു. അതിനു ശേഷം മാത്രമാണ് അതൊരു മാന്ത്രിക കല്ലാണ് എന്ന കാര്യം അയാള്‍ തിരിച്ചറിയുന്നത്. ആ കല്ലു കൊണ്ട് ഏതെങ്കിലും ലോഹത്തില്‍ സ്പര്‍ശിച്ചാല്‍ ആ ലോഹം സ്വര്ണമായിത്തീരും എന്നതാണ് ആ കല്ലിന്റെ പ്രത്യേകത. ഉടന്‍ തന്നെ അയാള്‍ കുറേ മധുര പലഹാരങ്ങള്‍ പകരം കൊടുത്ത് കുട്ടിയില്‍ നിന്നും ആ കല്ല് തിരികെ വാങ്ങുന്നു.
അയാള്‍ക്ക് ആ കല്ലുപയോഗിച്ച് സ്വര്‍ണം ഉണ്ടാക്കാനും അതുവഴി ധനികനാവാനും ആദ്യം താല്പര്യം തോന്നുന്നില്ലെങ്കിലും പിന്നീട് ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ സ്വര്‍ണം ഉണ്ടാക്കുകയും ധനികനാവുകയും ചെയ്യുന്നു. വളരെ പെട്ടന്നു തന്നെ ബംഗാളില്‍ പ്രശസ്തനായി തീരുന്ന അയാള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുക പോലും ചെയ്യുന്നു. പ്രിയതോഷ് ഹെന്റി ബിശ്വാസ് എന്നു പേരായ ഒരു പേഴ്സണല്‍ അസിസ്റ്റന്റിനേയും അയാള്‍ നിയമിക്കുന്നു. എന്നാല്‍ ഒരു കോക്ക്ടെയില്‍ പാര്‍ട്ടിയില്‍ വെച്ച് ധനികരായ ആളുകള്‍ക്ക് മുന്നില്‍ അപമാനിതനാകുന്ന പരേഷ് ചന്ദ്ര ദത്ത് അവരുടെ മുന്നില്‍ വെച്ച് തന്റെ പക്കലുള്ള കല്ലിന്റെ മാന്ത്രികശക്തി തെളിയിക്കുന്നു. ഇത് കണ്ട് ആകൃഷ്ടനായ ഒരു ജ്വല്ലറി ഉടമ പരേഷ് ചന്ദ്ര ദത്തിനോട് തന്റെ വ്യാപാരത്തില്‍ പങ്കാളിയാവാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അയാള്‍ അത് നിരാകരിക്കുന്നു. തുടര്‍ന്ന് ഒരു തീര്‍ത്ഥയാത്രയ്ക്ക് പോകാനൊരുങ്ങുന്ന ദത്ത് പോകുന്നതിനു മുമ്പായി ആ കല്ല് പേഴ്സണല്‍ അസിസ്റ്റായ പ്രിയതോഷിന് കൈമാറുന്നു. അതേസമയം ജ്വല്ലറി ഉടമ കല്ലിന്റെ രഹസ്യം പരസ്യമാക്കുകയും അത് പത്രത്തില്‍ വരികയും ചെയ്യുന്നു. പ്രിയതോഷും ഇതില്‍ ഉള്‍പ്പെടുന്നതോടെ അയാള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന പെണ്‍കുട്ടി വിവാഹത്തില്‍ നിന്നും പിന്മാറുന്നു. ഇക്കാരണത്താല്‍ ദുഖിതനായ പ്രിയതോഷ് ആ കല്ല് വിഴുങ്ങുകയും അതോടെ അതിനോടകം സ്വര്‍ണമായി മാറിയ ലോഹങ്ങളെല്ലാം പൂര്‍വ്വസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു. അപ്പോഴേക്കും പോലീസിന്റെ പിടിയിലായിക്കഴിഞ്ഞിരുന്ന ദത്ത് അങ്ങനെ രക്ഷപ്പെടുന്നു.
റേയുടെ ആദ്യ രണ്ട് ചിത്രങ്ങളെ അപേക്ഷിച്ച് അത്ര കണ്ട് പ്രാധാന്യമുള്ള ഒരു പ്രമേയമല്ല ഈ ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. 'സ്വര്‍ണം ഉണ്ടാകുന്നതിനു മുമ്പുള്ള കാലമായിരുന്നു യഥാര്‍ത്ഥ സുവര്‍ണകാലം' എന്ന സന്ദേശമാണ് ഈ ചിത്രം പ്രേക്ഷകരിലെത്തിക്കുന്നത്. നര്‍മ്മത്തിന്റെ അകമ്പടിയോടെയാണ് ഓരോ ദൃശ്യവും അണിയിച്ചൊരുക്കിയിരിക്കുന്നത്. സത്യജിത് റേ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തുള്‍സി ചക്രബര്‍ത്തിയുടെ അസ്വാഭാവികത കലരാത്ത പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. വളരെ ലളിതമായ ഒരു കഥ ഈ ചിത്രത്തിലൂടെ ഭംഗിയായി അവതരിപ്പിക്കാന്‍ റേയ്ക്ക് കഴിഞ്ഞു.

- രാജ്യം : ഇന്ത്യ
- ഭാഷ : ബംഗാളി
- വിഭാഗം : ഫാന്റസി കോമഡി
- വർഷം : 1958
- സംവിധാനം : സത്യജിത് റേ