ലയൺ | Lion

     കെട്ടുകഥകളേക്കാൾ വളരെയേറെ വിചിത്രവും അത്യന്തം അവിശ്വസനീയവുമായ അദ്ഭുതപ്പെടുത്തുന്ന ചില യാഥാർത്ഥ്യങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു  സംഭവകഥ കെട്ടുറപ്പുള്ള ഒരു ചലചിത്രമാക്കി മാറ്റുകയെന്നുള്ളതാകട്ടെ അത്യന്തം ശ്രമകരമായ ദൗത്യവും.

     വിധി സാരുവിനെ തന്റെ അമ്മയുടെയും സഹോദരന്റെയും അരികിൽ നിന്ന് പറിച്ചു മാറ്റുന്നത് അവന്റെ അഞ്ചാമത്തെ വയസ്സിലാണ്. പിന്നീട് കൊൽക്കത്തയിലെ ഒരു അനാഥാലയത്തിൽ എത്തിപ്പെടുന്ന അവനെയും ദത്തെടുത്ത് ഓസ്ട്രേലിയക്കാരായ ദമ്പതിമാർ അവരുടെ നാട്ടിലേക്ക് പറക്കുകയാണ്. അവൻ പുതിയ അച്ഛനമ്മമാർക്കൊപ്പം സർവ്വ സുഖസൗകര്യങ്ങളോടും കൂടി പുതുജീവിതം തുടങ്ങുന്നുണ്ടെങ്കിലും പിറന്ന് വീണ മണ്ണിന്റെയും, അമ്മയുടെയും, സഹോദരന്റെയും ഓർമ്മകൾ അവനെ ഇടയ്ക്കിടെ ഒറ്റപ്പെടുത്തുന്നുണ്ട്. അപ്പോഴെല്ലാം ഉറ്റവരുടെ അരികിലേക്കുള്ള തിരിച്ചുപോക്ക് അവൻ അതിയായി ആഗ്രഹിക്കുന്നുമുണ്ട്. നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ആ ആഗ്രഹം സഫലമാവാനുള്ള ശ്രമങ്ങൾ കൈക്കൊള്ളുകയാണ് സാരു. അതിനുവേണ്ടി സാരു ഗൂഗിൾ എർത്തിന്റെ സഹായം തേടുകയാണ്. താൻ പിറന്ന് വീണ നാടിനെക്കുറിച്ചുള്ള അവ്യക്തമായ ചില ഓർമ്മകൾ മാത്രമാണ് അവന് കൈമുതലായുള്ളത്.

     ബിസിനസ്സുകാരനായ സാരൂ ബ്രയാർലിയുടെ ആത്മകഥയായ 'എ ലോങ്ങ് വേ ഹോം' എന്ന പുസ്തകമാണ് ചലചിത്രത്തിന്റെ പിറവിക്ക് ആധാരമായിത്തീർന്നത്. സാരുവിന്റെ കുട്ടിക്കാലം അഭിനയിച്ച സണ്ണി പവാർ എന്ന കൊച്ചു പയ്യന്റെ തികച്ചും സ്വാഭാവികമായ അഭിനയവും കഥയിലെ ലാളിത്യവുമാണ് സിനിമയുടെ എടുത്തു പറയേണ്ടത്തക്കതായ സവിശേഷതകൾ.

  • രാജ്യം : ഓസ്ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്ങ്ഡം
  • ഭാഷ : ഇംഗ്ലീഷ്
  • വർഷം : 2016
  • സംവിധാനം : ഗാത്ത് ഡേവിസ്

Archive

കോൺടാക്റ്റ് ഫോം

അയക്കുക