ജൽസാഘർ | Jalsaghar
ബംഗാളി എഴുത്തുകാരനായ താരാശങ്കര്‍ ബന്ദോപാധ്യായയുടെ ജല്‍സാഘര്‍ എന്ന് തന്നെ പേരായ ചെറുകഥയെ ആസ്പദമാക്കിയാണ് റേ ഈ ചിത്രമൊരുക്കിയത്. പദവിയും പ്രതാപവും കൈവിട്ടിട്ടും അക്കാര്യം ഉള്‍ക്കൊള്ളാതെ പഴയ ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ തന്നെ ജീവിതം മുന്നോട്ട് നീക്കുന്ന ജന്മിമാരുടെ പ്രതിനിധിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ബിശ്വംഭര്‍ റോയ്. ഛബി ബിശ്വാസ് ആണ് ബിശ്വംഭര്‍ റോയ് എന്ന ജന്മിയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
രാജ്യത്തെ അവസാന ജമീന്ദാര്‍മാരില്‍ ഒരാളാണ് ബിശ്വംഭര്‍ റോയ്. വിഷണ്ണനായിരിക്കുന്ന ബിശ്വംഭര്‍ റോയിയുടെ ദൃശ്യത്തോടെയാണ് ചിത്രത്തിന്റെ ആരംഭം. പിന്നീട് ഫ്ലാഷ്ബാക്കില് നമ്മള് കാണുന്നത് ബിശ്വംഭര്‍ റോയിയുടെ ഗതകാലജീവിതമാണ്. പ്രതാപം നഷ്ടപ്പെട്ടിട്ടും ഇന്നലെകളുടെ ഓര്‍മ്മകളില്‍ പഴയ ജന്മിയായി തന്നെ ജീവിതം മുന്നോട്ടു നീക്കുകയാണ് അയാള്‍.
സമ്പത്ത് ക്ഷയിച്ചുകൊണ്ടിരിക്കുമ്പോഴും സംഗീതക്കച്ചേരികളും മറ്റും നടത്താനായി അയാള്‍ വേണ്ടത്ര പണം ചിലവഴിക്കുന്നു. ഇതിന്റെ ഭാഗമായി അയാള്‍ മികച്ച സംഗീത വിദ്വാന്മാരെ വരുത്തുകയും അവര്‍ ആവശ്യപ്പെട്ട പണം നല്‍കുകയും ചെയ്യുന്നു. കുടുംബസ്വത്തായി ലഭിച്ച ആഭരണങ്ങള്‍ പോലും ഇതിനു വേണ്ടി ചിലവഴിക്കാന്‍ അയാള്‍ മടി കാണിക്കുന്നില്ല.
ഒരപകടത്തില്‍ പെട്ട് അയാളുടെ ഭാര്യയും മകനും മരിക്കുന്നതോടെ അയാള്‍ ജീവിതത്തില്‍ ഒറ്റപ്പെടുന്നു. അയാളുടെ സംഗീതസഭകളും അതോടെ നിശ്ചലമാവുന്നു. ചിത്രം പിന്നീട് വര്‍ത്തമാനകാലത്തേക്ക് തിരിച്ചെത്തുകയാണ്. അയല്‍ക്കാരനുമായി നിലനില്‍ക്കുന്ന സ്പര്‍ദ്ധ മൂലം ബിശ്വംഭര്‍ റോയ് ഒരിക്കല്‍ കൂടി സ്വന്തം ബംഗ്ലാവിലെ സംഗീത സഭ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിക്കുന്നു. അങ്ങനെ സംഗീതവിരുന്ന് നടത്തുകയും അയല്ക്കാരനുമേല് റോയ് വിജയം വരിക്കുകയും ചെയ്യുന്നു. ഒടുവില്‍ സ്വന്തം മരണം സമാഗതമായത്തിന്റെ ലക്ഷണങ്ങള്‍ കാണുന്ന റോയ് ഒരു കുതിരപ്പുറത്തേറി വേഗത്തില്‍ ഓടിച്ചു പോകുകയും കുതിരപ്പുറത്ത് നിന്നും താഴെ വീണു മരിക്കുകയും ചെയ്യുന്നു.
രണ്ട് വ്യക്തികള്‍ തമ്മിലുള്ള മത്സരത്തിനപ്പുറം അക്കാലത്ത് നിലനിന്നിരുന്ന സാമൂഹികാവസ്ഥയാണ് ബിശ്വംഭര്‍ റോയിലൂടെയും അയല്ക്കാരനിലൂടെയും റേ കാണിച്ചിരിക്കുന്നത്. ചിത്രത്തിലെ ഭൂരിഭാഗം ദൃശ്യങ്ങളിലും ഛഭി ബിശ്വാസിന്റെ സാന്നിധ്യമുണ്ട്. അദ്ദേഹം അത് വളരെയധികം ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.

- രാജ്യം : ഇന്ത്യ
- ഭാഷ : ബംഗാളി
- വിഭാഗം : ഡ്രാമ
- വർഷം : 1958
- സംവിധാനം : സത്യജിത് റേ