എ റോയൽ അഫയർ | A Royal Affair
ഡെന്മാർക്കിലെ രാജാവായ ക്രിസ്ത്യൻ ഏഴാമന്റെയും രജ്ഞിയായ കരോലിൻ മെറ്റിൽഡയുടെയും ദാമ്പത്യ ജീവിതം തികച്ചും അസംതൃപ്തമായ രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ്ജ് മൂന്നാമന്റെ സഹോദരിയാണ് മെറ്റിൽഡ. കലയിലും സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും പ്രാവീണ്യമുള്ളവളാണ്. ക്രിസ്ത്യനാകട്ടെ മാനസികപ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നവനും ഒരു ഭരണാധികാരിക്ക് വേണ്ട യാതൊരുവിധ ഗുണങ്ങളും ഇല്ലാത്തവനുമാണ്. വിവാഹാനന്തരം ഡെന്മാർക്കിലെത്തി ക്രിസ്ത്യനോടൊന്നിച്ച് ജീവിതമാരംഭിക്കുമ്പോഴേക്കും അവൾ മാനസികമായി തകരുന്നു.
രാജാവിനും രാജ്ഞിക്കുമിടയിലേക്ക് ജോഹാൻ സ്ട്രുവൻസ് എന്ന ജർമ്മൻ ഡോക്ടർ കടന്ന് വരുന്നതോട് കൂടി ഒരു ത്രികോണ പ്രണയത്തിന് കളമൊരുങ്ങുന്നു. തികച്ചും സാധാരണക്കാരനായ സ്ട്രുവൻസ് രാജ്ഞിയുമായി പ്രണയത്തിലാവുകയും തുടർന്ന് ആ രാജ്യത്ത് വലിയൊരു വിപ്ലവം സൃഷ്ടിക്കുകയും ചെയ്യുന്നു.
രാജാവ്, രാജ്ഞി, ഡോക്ടർ എന്നിവരുടെ റോളുകൾ കൈകാര്യം ചെയ്തിരിക്കുന്നവരുടെ പ്രകടനം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. കഥാപാത്രങ്ങളുടെ വേഷങ്ങളും പശ്ചാത്തല സംഗീതവും ആ കാലഘട്ടത്തോട് യോജിച്ച് നിൽക്കുന്നു. രണ്ടായിരത്തിൽ പുറത്തിറങ്ങിയ പ്രിൻസസ് അഫ് ബ്ലൊഡെറ്റ് എന്ന നോവലിനെ അടിസ്ഥനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചത്. യഥാർത്ഥ ചരിത്രസംഭവങ്ങളാണ് നോവലിന്റെയും സിനിമയുടെയും പിറവിക്ക് കാരണമായത്.

- രാജ്യം : ഡെന്മാർക്ക്
- ഭാഷ : ഡാനിഷ്
- വിഭാഗം : ഹിസ്റ്റോറിക്കൽ ഡ്രാമ
- വർഷം : 2012
- സംവിധാനം : നിക്കോളജ് ആഴ്സൽ