ബ്ലാക്ക് ബുക്ക് | Black Book
രണ്ടാം ലോക മഹായുദ്ധകാലത്ത് ഒരു ജൂത യുവതി നാസികൾക്കെതിരായി നടത്തിയ ചാരവൃത്തിയുടെ കഥയാണ് ബ്ലാക്ക് ബുക്ക്. യാഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി നിർമ്മിച്ചതാണ് ഈ ചിത്രം.
റേച്ചൽ സ്റ്റെയിനിന്റെ കൺമുന്നിൽ വെച്ചാണ് അവളുടെ കുടുംബാംഗങ്ങളെ നാസിപ്പട്ടാളം കൊന്നു തള്ളുന്നത്. നാസികളോടുള്ള അവളുടെ പകയും അന്ന് തുടങ്ങുകയാണ്. നാസികൾക്കെതിരായി പോരാട്ടം നടത്തുന്ന ഒരു സംഘത്തിനടുക്കലാണ് പിന്നീടവൾ എത്തിപ്പെടുന്നത്. നാസിപ്പടയിലെ ഉനതോദ്യോഗസ്ഥനായ ലഡ് വിങ്ങ് മണ്ട്സിനെ അവിചാരിതമായി കണ്ടുമുട്ടുന്നതോടെ അവളിൽ പുതിയൊരു ദൗത്യം വന്നു ചേരുകയാണ്. ലഡ് വിങ്ങ് മണ്ട്സുമായി ബന്ധം സ്ഥാപിച്ച് നാസികളുടെ ഹെഡ്ക്വാട്ടേഴ്സിൽ നുഴഞ്ഞ് കയറി ചാരവൃത്തി നടത്തുക എന്ന അത്യന്തം അപകടകരമായ ജോലിയാണത്. നാസികളുടെ ക്രൂരതയും അവരിൽ നിന്നും പ്രാണൻ രക്ഷിക്കാൻ പരക്കം പായുന്ന ജൂതരുടെ ദൈന്യതയും ചിത്രത്തിലുടനീളം കാണാം. എന്നാൽ എല്ലാ നാസികളും തിന്മ നിറഞ്ഞവരല്ലെന്നും എല്ലാ ജൂതരും നന്മയുള്ളവരല്ലെന്നുമുള്ള സന്ദേശവും ചിത്രം പങ്കു വെയ്ക്കുന്നു.
സിനിമ പുറത്തിറങ്ങിയ കാലത്ത് നിർമ്മിക്കപ്പെട്ട എറ്റവും ചെലവേറിയ ഡച്ച് ചിത്രമായിരുന്നു ബ്ലാക്ക് ബുക്ക്. 2006 ലെ നെതർലന്റ്സ് ഫിലിം ഫെസ്റ്റിവലിൽ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രത്തെ തേടിയെത്തുകയുണ്ടായി. 2007 ലെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് നെതർലന്റ്സിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നായികയായ കാരിസ് വാൻ ഹൗട്ടന് ഈ ചിത്രത്തിലെ അഭിനയത്തിന് വ്യാപകമായ അംഗീകാരം ലഭിക്കുകയുണ്ടായി. ഏറ്റവുമധികം വാണിജ്യപരമായി വിജയം നേടിയ ഡച്ച് ചിത്രമായ ഇതിലെ പ്രകടനത്തിന് വാൻ ഹൗട്ടൺ മികച്ച നടിക്കുള്ള ഗോൾഡൻ കാഫ് പുരസ്കാരം നേടി.
ബേസിക് ഇൻസ്റ്റിങ്ങ്റ്റ്, ടർക്കിഷ് ഡിലൈറ്റ്, സോൾജ്യർ ഓഫ് ഓറഞ്ച് തുടങ്ങിയ ശ്രദ്ധേയ സിനിമകൾ സംവിധാനം ചെയ്ത പോൾ വെഹൂവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

- രാജ്യം : നെതർലന്റ്സ്
- ഭാഷ : ഡച്ച്
- വർഷം : 2006
- വിഭാഗം : വാർ ഡ്രാമ ത്രില്ലർ
- സംവിധാനം : പോൾ വെഹൂവൻ